കേരളം

അവസാനയാളും പടിയിറങ്ങി; കോവിഡിനെ തോല്‍പ്പിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അണുവിമുക്തമാക്കി ഫയര്‍ ഫോഴ്‌സ്

സമകാലിക മലയാളം ഡെസ്ക്


കാഞ്ഞങ്ങാട്: ചികിത്സയിലായിരുന്ന അവസാനയാളും പടിയിറങ്ങിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജില്ല ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാനയാളും ഫലം നെഗറ്റീവായതോടെ വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന്  കാഞ്ഞങ്ങാട് ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍ ആന്റ് റെസ്‌ക്ക്യു ഓഫീസര്‍ കെ.ടി. ചന്ദ്രന്‍, ഹോംഗാര്‍ഡ് ടി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിച്ചാണ് ആശുപത്രി അണുവിമുക്തമാക്കിയത്.

കീമോ തെറാപ്പിയും ആരംഭിച്ചതോട കോവിഡ് കാലത്തും അനേകം രോഗികളാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നത്. കോവിഡ് ചികിത്സ ആരംഭിച്ചത് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ഫയര്‍സ്‌റ്റേഷന്റെ നേത്വത്വത്തില്‍ അണുവിമുക്തമാക്കി വരികയായിരുന്നു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായിരുന്ന ജില്ലയായിരുന്നു കാസര്‍കോട്. ഇനി മൂന്നുപേര്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 920പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍