കേരളം

'ആടുജീവിതം' നയിക്കുന്നവർ പണമില്ലാതെ കേഴുന്നു; സഹായം ചെയ്യാമോ? ബെന്യാമിനോട് ചോദ്യവുമായി ശബരീനാഥൻ

സമകാലിക മലയാളം ഡെസ്ക്

ഴുത്തുകാരൻ ബെന്യാമിനോട് സഹായം ചോദിച്ച് കെഎസ് ശബരീനാഥൻ എംഎൽഎ. ​ഗൾഫിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്ന വിഷയത്തിലാണ് ശബരീനാഥൻ സഹായം അഭ്യർത്ഥിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ആടുജീവിതം നയിക്കുന്ന നജീബുമാരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റെടുക്കാൻ പണം നൽകാമോ എന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. 

ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസിന്റെ യുവ എംഎൽഎമാരുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ബെന്യാമിൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി കൂടിയാണ് ശബരീനാഥന്റെ പോസ്റ്റ്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രിയപ്പെട്ട ശ്രീ ബെന്യാമിൻ,

താങ്കൾ അധിക്ഷേപിച്ച കോൺഗ്രസിലെ ചില യുവ എംഎൽഎമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ഞാൻ ) എന്നിവർ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തിൽ എത്തിക്കുവാൻ സഹായങ്ങൾ സമാഹരിക്കുകയാണ്. വേറെ ആൾക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കൾ അറിഞ്ഞുകാണുമല്ലോ.
ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിൽ എത്തിക്കുവാൻ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ