കേരളം

ജയിലില്‍ പണിയെടുത്തതിന്റെ മൂന്നു മാസത്തെ വേതനം പതിനായിരം രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിയ്യൂര്‍ ജില്ലാ ജയിലിലെ വിചാരണ തടവുകാരന്റെ വക പതിനായിരം രൂപയുടെ സംഭാവന. വിചാരണ തടവുകാരനായ കന്യാകുമാരി പത്തരവിള തെരുവ് എ സുരേഷാണ് തന്റെ 3 മാസത്തെ ജയില്‍ വേതനം സംഭാവനയായി നല്‍കിയത്.

ജയില്‍ സൂപ്രണ്ട് പി ജെ സലീമിനൊപ്പം കളക്ടറേറ്റിലെത്തിയ സുരേഷ് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് ചെക്ക് കൈമാറി. എന്‍ഡിപിഎസ് കേസിലാണ് രണ്ടര വര്‍ഷം മുന്‍പ് വിചാരണത്തടവുകാരനായി സുരേഷ് വിയ്യൂര്‍ ജയിലെത്തിയത്.

പത്രവാര്‍ത്തകള്‍ കണ്ട് പണം നല്‍കാന്‍ സുരേഷ് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് പി ജെ സലീം പറഞ്ഞു. ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് ശിവദാസ്, അസി. പ്രിസണ്‍ ഓഫീസര്‍മാരായ ബാബുരാജ്, നവീണ്‍ വിനീഷ് എന്നിവരും സുരേഷിനൊപ്പം ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി