കേരളം

മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ പോത്ത് വിരണ്ടു; കള്ളന്മാര്‍ ജീവനും കൊണ്ട് ഓടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ പോത്ത് വിരണ്ടോടിയതോടെ മോഷ്ടാക്കള്‍ പോത്തിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പോത്തിനെ പിടിച്ചുകെട്ടി ഉടമയ്ക്കു കൈമാറി. തിരുവനന്തപുരം കാട്ടാക്കട ജം​ഗ്ഷന് സമീപത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന യേശുദാസിന്റെ കടയോടു ചേര്‍ന്ന് വളര്‍ത്തുന്ന പോത്തിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ കടത്തിക്കൊണ്ടുപോയത്. 

പോത്തുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും കിള്ളിക്കടുത്ത് വച്ച് പോത്ത് വിരണ്ടതോടെ മോഷ്ടാക്കള്‍ ഇതിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. മോഷണംപോയ പോത്തിനെ അന്വേഷിക്കുന്നതിനിടെ കിള്ളിയില്‍ ഒരു പറമ്പില്‍ പോത്തിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടിരിക്കുന്നതായി ഉടമയ്ക്ക് വിവരം കിട്ടി. വൈകീട്ട് ഉടമയെത്തിയതോടെ പോത്ത് ആക്രമണ സ്വഭാവം ഉപേക്ഷിച്ച് കൂടെപ്പോയി. മുമ്പും ഈ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നതായി ഉടമ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു