കേരളം

സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കല്‍: 24 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഫോണ്‍ സന്ദേശമെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്ന അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് കൂടുതല്‍ അര്‍ഹരായ മറ്റാര്‍ക്കെങ്കിലും നല്‍കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കുന്നു.

സൗജന്യ ഭക്ഷ്യകിറ്റ് വിട്ടുനല്‍കുക എന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാനത്തെ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന എന്‍പി എന്‍എസ് (വെള്ള) റേഷന്‍ കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണിലേക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫോണ്‍ സന്ദേശം മേയ് എട്ടു മുതല്‍ അയയ്ക്കും.  ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ സന്ദേശം അയയ്ക്കുന്നത്.  

സൗജന്യ ഭക്ഷ്യകിറ്റ് സര്‍ക്കാരിലേക്കു വിട്ടുനല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ സന്ദേശത്തില്‍ സൂചിപ്പിക്കുന്ന പ്രകാരം ഒന്ന് എന്ന നമ്പര്‍ അമര്‍ത്തിയാല്‍ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്