കേരളം

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 5 മലയാളികള്‍; മരണസംഖ്യ 58 ആയി

സമകാലിക മലയാളം ഡെസ്ക്

അബുദാബി:  ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്  5 മലയളികള്‍. ദോഹയില്‍ കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ റസാഖ് കൂടി മരിച്ചതോടെയാണ് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായത്. അബ്ദുള്‍ റസാഖിനെ മൂന്ന് ദിവസം മുന്‍പാണ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  50 വയസായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 58 ആയി.

ഖത്തര്‍, റിയാദ്, ദുബൈ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലാണ് മറ്റ് നാല് പേര്‍ മരിച്ചത്. റിയാദില്‍ കൊല്ലം മൈനാകപ്പള്ളി സ്വദേശി ഷെരീഫ് ഇബ്രാഹിം ആണ് വൈറസ് ബാധിച്ച് മരിച്ചത്. 43 വയസായിരുന്നു.  കുവൈത്തില്‍ കൊല്ലം സ്വദേശി അശോകന്‍ രാജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

യുഎഇയില്‍ ഇന്ന് രണ്ട് മലയാളികളാണ് മരിച്ചത്. തൃശൂര്‍ സ്വദേശി ഹുസൈനും, കൊടുങ്ങല്ലൂര്‍  സ്വദേശി സെയ്യിദ് മുഹമ്മദുമാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ