കേരളം

പ്രവാസികള്‍ക്ക് 4ജി സിം സര്‍വീസ്; സൗജന്യ ഡാറ്റ, ടോക് ടൈം സേവനവുമായി എയര്‍ടെല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 4ജി സിം ആണ് നല്‍കുക. സൗജന്യ ഡാറ്റ, ടോക് ടൈം സേവനം ഉണ്ടാവുമെന്ന് എയര്‍ടെല്‍ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ വാക്‌സിന്‍, ഉപകരണങ്ങള്‍  വികസിപ്പിക്കാന്‍ കുത്തകകമ്പനികള്‍ രംഗത്തുവരികയാണ്. ഇങ്ങനെ വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പേറ്റന്റ് ചെയ്ത് സാധാരാണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍വിലയ്ക്കായിരുിക്കും മാര്‍ക്കറ്റ് ചെയ്യുക. ഇതിന് ബദലായി പരസ്പരസഹകരണത്തിന്റെയും പങ്കിടിലിന്റെയു അടിസ്ഥാനത്തില്‍ ഓപ്പണ്‍ സോഴ്‌സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തകകമ്പനികളുടെ  ശ്രമത്തിന് ബദലായി വളര്‍ന്നുവരുന്ന മൂവ്‌മെന്റാണ് ഇത്. ഇതിനോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ