കേരളം

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1273പേര്‍ക്ക് കോവിഡ് ഭേദമായി; രോഗമുക്തരാകുന്നത് 29 ശതമാനംപേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് രോഗമുക്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍. രോഗമുക്തി നിരക്ക് നിലവില്‍ 29.36 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3390പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1273പേര്‍ രോഗമുക്തരായി. 16,540പേര്‍ മൊത്തത്തില്‍ രോഗമുക്തരായി. 37,916 പേരാണ് ചികിത്സയിലുള്ളത്. 216 ജില്ലകളില്‍ കോവിഡ് ബാധിതരില്ല. കഴിഞ്ഞ 28 ദിവസമായി 42 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

29 ജില്ലകളില്‍ കഴിഞ്ഞ 21 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 36 ജില്ലകളില്‍ 14 ദിവസമായി പുതിയ രോഗബാധിതരില്ല. 46 ജില്ലകളില്‍ ഏഴ് ദിവസമായി രോഗബാധിതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്