കേരളം

കൊച്ചിയിലേക്ക് ഇന്ന് മൂന്നു വിമാനങ്ങള്‍; ഐഎന്‍എസ് ജലാശ്വ യാത്ര തിരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുടങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ വന്ദേഭാരതിന്റെ ഭാഗമായി മൂന്നു വിമാനങ്ങള്‍ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയുമായി കൊച്ചിയിലെത്തും. കുവൈത്ത്, മസ്‌ക്കത്ത്, ദോഹ എന്നിവിടങ്ങളില്‍നിന്നാണ് മലയാളികളുമായി  വിമാനം എത്തുക.

കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെട്ട് രാത്രി 9.15ന് മടങ്ങിയെത്തും. മസ്‌കത്ത് വിമാനം ഉച്ചയ്ക്ക് ഒന്നിന് യാത്രതിരിച്ച് രാത്രി 8.50ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. നാളെ പുലര്‍ച്ചെ 1.40ന് മടങ്ങിയെത്തും.

നാളെ ദോഹയിലെയും കൊലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങളാണ് പുറപ്പെടുക. ഓരോ വിമാനത്താവളത്തിലും ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിനനുസരിച്ച് സമയക്രമത്തില്‍ മാറ്റംവന്നേക്കാം.

പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളില്‍ അതത് രാജ്യങ്ങളിലെ പൗരന്‍മാരെ കൊണ്ടുപോകാന്‍ അനുമതിയായിട്ടുണ്ട്. ബഹ്‌റൈന്‍, സിംഗപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.

വന്ദേ ഭാരതിന്റെ ഭാഗമായ ആദ്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ 12ന് രാത്രി 7.10ന് ദുബായില്‍നിന്ന് എത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകും.

മാലിദ്വീപിലെ പ്രവാസികളെയുംകൊണ്ടുള്ള ആദ്യ കപ്പല്‍ ഐ.എന്‍.എസ്. ജലാശ്വ വെള്ളിയാഴ്ച രാത്രി കൊച്ചിയിലേക്ക് തിരിച്ചു. ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എന്‍.എസ്. മഗര്‍ അടുത്തദിവസം ദ്വീപിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം