കേരളം

വാളയാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരും പൊലീസും തമ്മിൽ തർക്കം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; കേരളത്തിലേക്ക് കടക്കാൻ യാത്രാ അനുമതിക്കായി വാളയാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരും പൊലീസും തമ്മിൽ തർക്കം. പാസ് ഇല്ലാതെ എത്തിയ ഇവർ മണിക്കൂറുകളോളം അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. പാസ് ഉള്ളവരെ മാത്രമേ കടത്തി വിടാനാകൂ എന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. 

തമിഴ്നാടില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാനുമതി കിട്ടിയവരാണ് ഇവര്‍. ഇവര്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് പോകാനും നിവര്‍ത്തിയില്ല. അതേ സമയം കുടുങ്ങിക്കിടക്കുന്നവരില്‍  ചിലരെ നേരത്തെ കടത്തിവിട്ടിരുന്നു. അതിനാൽ കേരളത്തിലേക്ക് കടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവർ അതിർത്തിയിൽ തുടരുന്നത്. എന്നാൽ പാസ് ഇല്ലാത്ത ആരെയും സംസ്ഥാനത്തേക്ക് കടത്തിവിടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

രോഗവ്യാപനം ഇല്ലാതിരിക്കാനാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് ഏർപ്പെടുത്തുന്നത്. പാസില്ലാതെ പലരും വരാൻ ശ്രമിക്കുന്നവര്‍ ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് താത്കാലികമായി പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും അതിര്‍ത്തിയില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം