കേരളം

അതിർത്തിയിൽ മലയാളികളെ തടയുന്ന സംഭവം : ഹൈ​ക്കോ​ട​തി ഇ​ട​പെടൽ ; ഇന്ന് പ്രത്യേക സിറ്റിം​ഗ്

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ മ​ല​യാ​ളി​ക​ളെ ത​ട​യു​ന്ന വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെടൽ. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തു. വിഷയം ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. അവധി ദിനമായിട്ടും പ്രത്യേക സിറ്റിം​ഗ് നടത്തിയാണ് വിഷയം കോടതി പരി​ഗണിക്കുന്നത്.

ജ​സ്റ്റീ​സു​മാ​രാ​യ ഷാ​ജി പി. ​ചാ​ലി, എം.​ആ​ർ അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും കോ​ട​തി  പ​രി​ഗ​ണി​ക്കും.

വാ​ള​യാ​റും ത​ല​പ്പാ​ടി​യും അ​ട​ക്ക​മു​ള്ള ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പാ​സ് കി​ട്ടാ​തെ മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി​യ പ​ശ്ചാ​സ്ഥ​ല​ത്തി​ലാ​ണ് കോ​ട​തി സ്വ​മേ​ധ​യാ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. നേ​ര​ത്തെ​യും ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വി​ഷ​യ​ങ്ങ​ളി​ലും കോ​ട​തി ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു