കേരളം

ദോഹയിലിറങ്ങാന്‍ അനുമതി ലഭിച്ചില്ല; പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദോഹയില്‍ നിന്ന് പ്രവാസികളുമായി ഇന്ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനം റദ്ദാക്കി. ഇന്ന് രാത്രി എത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് അറിയിപ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദോഹയില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയത്.  

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്.   പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

ദോഹയില്‍ നിന്നുളള 182  പ്രവാസികളുമായുള്ള എയര്‍ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയിരുന്നു. കേരളത്തിലെ നാല് ജില്ലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ളവരുമാണ് വിമാനത്തിലെ യാത്രക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി