കേരളം

കോവിഡ്; കോഴിക്കോട് ജില്ലയിൽ 3203 ആളുകൾ നിരീക്ഷണത്തിൽ; 164 പേർ പ്രവാസികൾ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ളത് 3203 പേർ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ പുതിയതായി 267 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതുവരെ 23,070 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് വന്ന 11 പേർ ഉൾപ്പെടെ 24 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഒൻപത് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

പുതിയതായി വന്ന 34 പേർ ഉൾപ്പെടെ ആകെ 164 പ്രവാസികളാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 75 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററിലും 89 പേർ വീടുകളിലും ആണ്. വീടുകളിൽ നിരീക്ഷണത്തിലുള്ള 89 പേരിൽ 27 പേർ ഗർഭിണികളാണ്.
 
ഇന്ന് 26 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2411 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2242 എണ്ണം നെഗറ്റീവ് ആണ്. 138 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍