കേരളം

തിരുത്തിയ പാസ്സുമായി അതിർത്തി കടക്കാനെത്തി ; മലപ്പുറം സ്വദേശി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

വയനാട് : അതിർത്തി കടക്കാൻ തിരുത്തിയ പാസുമായി എത്തിയ ആൾ അറസ്റ്റിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. മുത്തങ്ങ ചെക്ക്പോസ്റ്റിലാണ് തിരുത്തിയ പാസ്സുമായി ഇയാൾ എത്തിയത്. മഞ്ചേശ്വരം വഴി വരാനുള്ള പാസ്സ് തിരുത്തി ഇയാൾ മുത്തങ്ങ എന്നാക്കുകയായിരുന്നു. പാസ്സിലെ തീയതിയും തിരുത്തിയതായി പൊലീസ് കണ്ടെത്തി.

പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വ്യാജരേഖ ചമച്ചു എന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

അതിർത്തി കടക്കാൻ ഇന്നും പാസ്സില്ലാതെ നിരവധി പേർ എത്തിയതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ പേരും എത്തിയത്. എന്നാൽ പാസ് ലഭിക്കാത്തവരെ സംസ്ഥാനത്തേക്ക് കടത്താനാകില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ. പാസ്സില്ലാതെ ആളുകളെ കടത്തുന്നത് ഇതുവരെ സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്