കേരളം

കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് കോവിഡ് രോ​ഗലക്ഷണങ്ങൾ ; ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് കോവിഡ് രോ​ഗലക്ഷണങ്ങൾ. ഇതേത്തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോ​ഗലക്ഷണങ്ങൾ കണ്ടത്. ബഹറൈനിൽ നിന്നുമാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ടത്. പുലർച്ചെ 12.30 ഓടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്.

10 ജില്ലകളില്‍ നിന്നുള്ള 183ഉം ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ്​ യാത്രക്കാർ​.  സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസ്സിന് താഴെ 35 കുട്ടികളും 65 വയസ്സിന് മുകളിലുള്ള ആറ് പേരുമുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെ  ദുബായില്‍നിന്ന് 177  പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍