കേരളം

മാലിയില്‍ നിന്ന് പ്രവാസികളുമായുള്ള കപ്പല്‍ ഐഎന്‍എസ് മഗര്‍ കൊച്ചിയിലെത്തി; 93 മലയാളികള്‍, 202 യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പ്രവാസികളുമായുള്ള രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ കൊച്ചിയിലെത്തി. 202 യാത്രക്കാരുമായി മാലിദ്വീപില്‍ നിന്നും എത്തുന്ന കപ്പലില്‍ 93 യാത്രക്കാര്‍ സംസ്ഥാനത്തു നിന്നുള്ളവരും, 81 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ്‌

698 യാത്രക്കാരമായി എത്തിയ ഐഎന്‍എസ് ജലാശ്വയ്ക്ക് പിന്നാലെയാണ് ഐഎന്‍എസ് മഗര്‍ മാലിയില്‍ നിന്നും ഇന്ന് കൊച്ചിയിലെത്തിയത്.  യാത്രക്കാരില്‍ മൂന്നു കുട്ടികളും 14 ഗര്‍ഭിണികളുമുണ്ട്. 

കപ്പലില്‍ എത്തുന്ന എല്ലാവരെയും തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയരാക്കുന്നതോടൊപ്പം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കാന്‍ ജില്ലകള്‍ തിരിച്ച് യാത്രയ്ക്കുള്ള ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് ടാക്‌സികള്‍ തയ്യാറാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ പ്രത്യേക ബസില്‍ നാട്ടില്‍ എത്തിക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൊച്ചിയില്‍ തന്നെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ച് അവരവരുടെ നാടുകളിലേയ്ക്ക് അയക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ