കേരളം

കോവിഡ് സാമ്പത്തിക പാക്കേജ്: 1000 രൂപ സഹായ വിതരണം നാളെയില്ല; ഗുണഭോക്താക്കളുടെ പട്ടിക റദ്ദാക്കി; പുതുക്കിയ തിയ്യതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായവിതരണം നാളെ മുതല്‍ ഇല്ല. അപാകതതയെ തുടര്‍ന്ന് ഗുണഭോക്താക്കളുടെ പട്ടിക റദ്ദാക്കി. പുതുക്കിയ പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. തുകയുടെ വിതരണം 20 ന് തുടങ്ങും.

സാമൂഹ്യസുരക്ഷാ– ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് സഹായം. റേഷന്‍ കാര്‍ഡുള്ള 14,78,236 കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ പദ്ധതി പരിധിയില്‍ വരില്ല.ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.

ബിപിഎല്‍, അന്ത്യോദയ റേഷന്‍ കാര്‍ഡുടമകളുടെ പട്ടികയും സാമൂഹ്യസുരക്ഷാ /ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയും ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ഒത്തുനോക്കിയാണ് പെന്‍ഷന്‍ വാങ്ങാത്തവരെ കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് പദ്ധതിക്ക് തുക കണ്ടെത്തിയത്. കേന്ദ്ര സഹായമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം