കേരളം

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെകെ ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന്​ ശേഷം​ ഉസ്​മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്​റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെത്.

ഖത്തറിലെ കോൺഗ്രസ്​ അനുകൂല പ്രവാസി സംഘടനയായ ഇൻകാസി​ന്റെ സ്ഥാപക നേതാവായ ഉസ്​മാൻ വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്​. തന്നെ രമേശ്​ ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതി​ന്റെ ​​രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉസ്​മാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു

ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലേക്ക്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ​ കെകെ ഉസ്​മാൻ നാട്ടിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി