കേരളം

കൊച്ചിയില്‍ നിന്ന് അതിഥി തൊഴിലാളികളെ കുത്തിനിറച്ച് ലോറിയില്‍ കടത്താന്‍ ശ്രമം; കേരളത്തില്‍ എവിടെയും പരിശോധിച്ചില്ല;  തമിഴ്‌നാട് പൊലിസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ കടത്താന്‍ ശ്രമം. കൊച്ചിയില്‍ നിന്ന് ലോറിയില്‍ രാജസ്ഥാനിലേക്ക് പോയ 72 പേര്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളിയില്‍ തമിഴ്‌നാട് പൊലീസാണ് ലോറി തടഞ്ഞത്. ഒരു ലോറിയില്‍ 72 അതിഥി തൊഴിലാളികളെ കുത്തിനിറച്ചായിരുന്നു യാത്ര. 

കൊച്ചിയില്‍ നിന്ന് ഒരു പരിശോധനയും നടത്താതെ പല ജില്ലകളും കടന്ന് മലപ്പുറത്തെ വഴിക്കടവ് ചെക്ക് പോസ്റ്റ് കേരള, തമിഴ്‌നാട് ഗൂഡല്ലൂരിനടത്തുള്ള  കാക്കനഹള്ളി ചെക്ക്‌പോസ്റ്റില്‍ വച്ചാണ് വണ്ടി തടഞ്ഞത്. തൊഴിലാളികളെ അവിടെ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളില്‍ ഇവരെ കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. 

തൊഴിലാളികളെ കൊച്ചിയിലേക്കെത്തിച്ച കമ്പനി തന്നെയാണ് ഇവരെ ഇത്തരത്തില്‍ മടക്കി അയച്ചതെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. ലോറി ഡ്രൈവര്‍ക്കെതിരെയും വാഹന ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്