കേരളം

3000 ഏക്കറില്‍ കൃഷി; 'ദേവഹരിതം' പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് വക തരിശുഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം അതാതുപ്രദേശങ്ങളില്‍ അനുയോജ്യമായ രീതിയിലുള്ള കൃഷി ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 3000ത്തില്‍പരം ഏക്കര്‍ ഭൂമിയിലാണ് ദേവഹരിതം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

തെങ്ങ്, നെല്ല്, വാഴ, പഴവര്‍ഗ്ഗങ്ങള്‍, മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍, തീറ്റപ്പുല്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിങ്ങനെയുള്ള കൃഷികളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

അതാത് സ്ഥലങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷേത്രോപദേശക സമിതികള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വകുപ്പ്, ഹരിതകേരളമിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

റിട്ടേര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപന ചുമതല. കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത