കേരളം

7.65 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമം; പ്രത്യേക വിമാനത്തിൽ കരിപ്പൂരെത്തിയ യാത്രക്കാരിയെ പിടിച്ചു 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിയിൽനിന്നു സ്വർണം പിടിച്ചെടുത്തു. ജിദ്ദയിൽനിന്ന് ഇന്നലെ പുലർച്ചെ കോഴിക്കോടെത്തിയ മലപ്പുറം നന്നമ്പ്ര സ്വദേശിനിയിൽനിന്നാണ് സ്വർണം പിടികൂടിയത്. 7.65 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 

24 കാരറ്റിന്റെ സ്വർണം നാല് വളകളുടെ രൂപത്തിലാക്കിയാണു കൊണ്ടുവന്നത്. വളകൾ വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെങ്കിലും എയർ‌ കസ്റ്റംസിന്റെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരിയെ വീട്ടിലേക്ക് അയച്ചു.

ഹോം ക്വാറന്റീൻ അവസാനിച്ചശേഷം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയിലാണു വിട്ടയച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു