കേരളം

കോവിഡ് രോ​ഗിയുടെ സമ്പർക്കപ്പട്ടികയിൽ എംഎൽഎയും; കെ ബാബു ക്വാറന്റൈനിൽ പോകണമെന്ന് ആരോ​ഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എംപിയും നെന്മാറ എംഎൽഎ കെ ബാബുവും. രോഗി ചികിത്സ തേടിയ മുതലമല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മേയ് ഒമ്പതിന് ഇരുവരും സന്ദർശനം നടത്തിയിരുന്നു. 

നഴ്​സസ് ദിനാചരണ ചടങ്ങിൽ ഇവരെകൂടാതെ മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവരടക്കം പൊതുപ്രവർത്തകരും ഉണ്ടായിരുന്നു. വാളയാർ പ്രതിഷേധത്തിൽ പ​​ങ്കെടുത്തതിനെ തുടർന്ന് രമ്യ ഹരിദാസ് എംപി 12 മുതൽ മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം ക്വാറന്റൈനിലാണ്. 

നെന്മാറ എം.എൽ.എയുമായ കെ. ബാബുവിനോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികളടക്കം നൂറോളം പേർ മുതലമട സ്വദേശിയുടെ സമ്പർക്കപട്ടികയിലുണ്ട്. രോഗി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!