കേരളം

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 16 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം പേര്‍ക്കുമാണ് രോഗം. ഇതില്‍ 7 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേര്‍ നിലവില്‍ ചികിത്സയില്‍.

വിദേശത്തു നിന്ന് എത്തിയ 7 പേര്‍ക്കാണ് രോഗം. തമിഴ്‌നാട്ടില്‍നിന്നെത്തിയ 4 പേര്‍ക്കും മുംബൈയില്‍നിന്നെത്തിയ 2 പേര്‍ക്കും രോഗമുണ്ട്. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രിയിലുമാണ്. സമ്പര്‍ക്കംമൂലം രോഗവ്യാപന സാധ്യത വര്‍ധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നല്‍കുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.

ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേര്‍ക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍