കേരളം

മഹാരാഷ്ട്രയിൽ നിന്നെത്തിയവരെ പാസില്ലാതെ അതിർത്തി കടത്തി; കാസർക്കോട് കോൺ​ഗ്രസ് നേതാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: പാസില്ലാതെ കാസർക്കോട് ആളെ അതിർത്തി കടത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയ സംഭവത്തിൽ കോൺ​ഗ്രസ് പഞ്ചായത്തം​ഗത്തിനെതിരെ പൊലീസ് കേസെടുത്തു. ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡം​ഗം കൊറ​ഗപ്പാ റായ്ക്കെതിരെയാണ് കേസ്. 

മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞെങ്കിലും പഞ്ചായത്തം​ഗം എന്ന അധികാരം കർണാടക അതിർത്തിയിൽ ഉപയോ​ഗപ്പെടുത്തി ഇയാൾ കടന്നു വരികയായിരുന്നു. 

തുടർന്ന് പൊലീസ് പരിശോധന ഇല്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോൾ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന