കേരളം

സംസ്ഥാനത്ത് ഇന്ന് കള്ളുഷാപ്പുകൾ തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കള്ളുഷാപ്പുകൾ തുറന്നുപ്രവർത്തിക്കില്ല. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പരി​ഗണിച്ചാണ് ഷാപ്പുകൾ അടച്ചിടുന്നത്.

കഴിഞ്ഞ 13 മുതൽ ഷാപ്പുകൾ തുറന്ന്‌ കള്ള്‌ ഷാപ്പുകൾ തുറന്നിരുന്നു. എന്നാൽ ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കാൻ അനുവാദമില്ല. പകരം കള്ള് പാർസലായി കൊണ്ടുപോകാനാകും. കള്ളിനായി കുപ്പി കൊണ്ടുവരണം.  ഒരാൾക്ക്‌ പരമാവധി ഒന്നര ലിറ്റർവരെ ലഭിക്കും.

ഒരേസമയം അഞ്ചു പേർക്കുമാത്രമേ കള്ള്‌ വാങ്ങാൻ അനുവദിക്കൂ. ക്യൂവിൽ  സാമൂഹ്യ അകലം പാലിക്കണം. ഷാപ്പിൽ ഭക്ഷണം ഉണ്ടാക്കാനും വിൽക്കാനും പാടില്ല. തൊഴിലാളികൾ മാസ്കും കൈയുറയും ധരിക്കണം. തൊഴിലാളികളുടെ എണ്ണം   ക്രമീകരിക്കണം തുടങ്ങിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി