കേരളം

മാസ്ക് ഉറപ്പിക്കാൻ പൊലീസിന്റെ ടാസ്ക് ഫോഴ്സ്; ക്വാറന്റൈൻ ലംഘിച്ചതിന് 16 പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാസ്ക്ക് ധരിക്കുന്നത് ഉറപ്പാക്കുന്നതിനായി എല്ലാ ന​ഗരങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക്ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗ്രാമീണ മേഖലയിൽ മാസ്ക്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. അതോടൊപ്പം പൊലീസിന്റെ ക്യാമ്പയ്നിന്റെ ഭാ​ഗമായി മാസ്ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

മാസ്ക്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് 1344 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈൻ ലംഘിച്ചതിന് ഇന്ന് 16 പേർക്കെതിരെ കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. നെഗറ്റീവ് ആരുമില്ല. പോസറ്റീവ് കേസുകള്‍ കൊല്ലം ആറ്, തൃശൂര്‍ നാല്, തിരവനന്തപുരം കണ്ണൂര്‍ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ട് വീതം, എറണാകുളം പാലക്കാട്, മലപ്പുറം ഒന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. 

കോവിഡ് സ്ഥിരീകരിച്ച് 29 പേരില്‍ 21 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇയാള്‍ ഹെല്‍ത്ത് വര്‍ക്കറാണ്. ഇതുവരെ 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ചികിത്സയിലാണ്. 67,789 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 67,316 പേര്‍ വീടുകളിലാണ് നീരീക്ഷണത്തിലുള്ളത്. 473 പേര്‍ ആശുപത്രിയിലാണ്. 

ഇന്ന് 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,905 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. 44, 651 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 5,104 പരിശോധനകളില്‍ 5,082 നെഗറ്റീവായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം