കേരളം

എംജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 26 മുതല്‍; എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍; മെയ് 21 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; എംജി സര്‍വകലാശാലയുടെ ബിരുദപരീക്ഷകള്‍ മെയ് 26 മുതല്‍ ആരംഭിക്കും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കും. അതാത് ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക്  പരീക്ഷയെഴുതാം.  ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 21 ന് അരംഭിക്കും. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. 

ആറാം സെമസ്റ്റര്‍ സിബിസിഎസ് (റഗുലര്‍, െ്രെപവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍  26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍  27നും  അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (െ്രെപവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും. 

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍  26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും  നാലാം സെമസ്റ്റര്‍ പരീക്ഷകള്‍  27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക.

അഞ്ചാം സെമസ്റ്റര്‍ െ്രെപവറ്റ് പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിര്‍ണയ ക്യാംപുകള്‍ ഹോം വാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി