കേരളം

ടി എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കോവിഡ് ഇല്ല; പരിശോധന ഫലം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിരീക്ഷണത്തില്‍ കഴിയുന്ന അനില്‍ അക്കര എംഎല്‍എയുടെയും ടി എന്‍ പ്രതാപന്‍ എംപിയുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. വാളയാറില്‍ പാസില്ലാതെ എത്തിയ മലയാളികളെ കടത്തി വിടണം എന്നാവശ്യപ്പെട്ട് ഇവരുള്‍പ്പെട്ട കോണ്‍ഗ്രസ് പ്രതിനിധികള്‍ നടത്തിയ സമരത്തില്‍ കോവിഡ് ബാധിതനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയും ക്വാറന്റൈനില്‍ പോകാനും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. 

ഇവര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത ഷാഫി പറമ്പില്‍ എംഎല്‍എ, രമ്യ ഹരിദാസ് എംപി എന്നിവരും ക്വാറന്റൈനിലാണ്. അതേസമയം, ക്വാറന്റൈനില്‍ കഴിയുന്ന ടി എന്‍ പ്രതാപനും അനില്‍ അക്കരയും നിരാഹര സമരത്തിലാണ്. മന്ത്രി എ സി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് ഇവര്‍ സമരം നടത്തുന്നത്. 

അനില്‍ അക്കര പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച എ സി മൊയ്തീന്‍ ക്വാറന്റൈന്‍ പോകേണ്ടെന്നും പൊതു പരിപാടികള്‍ ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് അഞ്ചുമണിവരെ ഉപവാസ സമരം നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും