കേരളം

പുറത്തുനിന്നും എത്തുന്നവരില്‍ വൈറല്‍ ലോഡ് കൂടുതല്‍ ; കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടുമെന്ന് മന്ത്രി ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുറത്തു നിന്നും എത്തുന്നവരില്‍ നല്ല തോതില്‍ കോവിഡ് രോഗികളുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുഘട്ടത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഉള്ളത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ പുറത്തുനിന്നും വരുന്നുണ്ട്. 

ലോകരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രോഗം വല്ലാതെ പടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. നേരത്തെ പലയിടത്തും തുടങ്ങുന്ന സമയത്താണ് ആളുകള്‍ വന്നിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13 ദിവസം കൊണ്ട് ഇരട്ടിയാകുന്നു എന്നാണ് കാണുന്നത്. 13 ദിവസം കൊണ്ട് ഇരട്ടിയാകുക എന്നത് ലോകത്തുതന്നെ വലിയ ഒരു കാര്യമാണ്. 

പുറത്തുനിന്നും എത്തുന്നവരില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ വൈറല്‍ ലോഡ് കൂടുതലാണ്. മൂന്നുദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐസിഎംആര്‍ നിര്‍ദേശം ഇപ്പോള്‍ കേരളം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിന്റെ കോവിഡ് പരിശോധനാരീതി ഫലപ്രദമാണ്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പരിശോധനയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് അകത്തെ രോഗവ്യാപനം സംബന്ധിച്ച് വലിയ ആശങ്ക ഇപ്പോഴില്ലെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം