കേരളം

മുത്തുമാലകൾ അണിയിച്ച് വിവാഹം, ടിക് ടോക്ക് കല്യാണത്തിന്റെ വിഡിയോയും റെഡി; ആഡംബര ബൈക്കിൽ പാഞ്ഞ 'നവദമ്പതികൾ' ഒടുവിൽ പൊലീസിന് മുന്നിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ടിക് ടോക്ക് കല്യാണത്തിനു ശേഷം ബൈക്കിൽ പാഞ്ഞ യുവാവിനെ പൊലീസ് പൊക്കി. ലോക്ഡൗൺ ലംഘിച്ച് ആഡംബര ബൈക്കിൽ ഇറങ്ങിയ യുവതിയും യുവാവും പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ വാഹന നമ്പർ ഉപയോഗിച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

ബൈക്കിൽ ഒപ്പമുണ്ടായിരുന്നത് ഭാര്യയാണെന്നും ടിക് ടോക്കിൽ വിവാഹം നടത്തിയ ശേഷം മടങ്ങുന്ന വഴിയായിരുന്നു എന്നുമായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ബൈക്കോടിച്ച സമയത്തു താനിട്ട ഷർട്ട് അണിയിച്ചു സുഹൃത്തിനെയാണ് ആദ്യം പൊലീസിന് മുന്നിൽ ഹാജരാക്കിയത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് കാലുമാറി. യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് കല്ല്യാണ കഥ എത്തിയത്.

ബെംഗളൂരുവിൽ നഴ്സിങ് പഠിക്കുന്ന വിദ്യാർഥിനിയുമായി ഇയാൾ സമൂഹ മാധ്യമമായ ടിക് ടോക്കിലൂടെ പരിചയത്തിലായി. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. യുവാവിനു വിവാഹപ്രായമെത്ത‍ും വരെ കാത്തിരുന്ന ഇവർ ടിക് ടോക്കിലെ വിവാഹങ്ങൾ വൈറലാകുന്നതിനാൽ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു. കൊരട്ടി സ്റ്റേഷൻ പരിധിയിലെ പള്ളിയിലെത്തി കയ്യിൽ കരുതിയ മുത്തുമാലകൾ പരസ്പരം അണിയിച്ചാണ് വിവാഹിതരായത്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും മെഴുകുതിരി കത്തിക്കാൻ മറന്നുപോയതുകൊണ്ട് തിരികെ പള്ളിയിലേക്ക് പോകുകയായിരുന്നെന്നും ഇതിനിടയിലാണ് പൊലീസിന് മുന്നിൽ പെട്ടതെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം. ഒടുവിൽ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് വിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു