കേരളം

മെയ് 26 മുതൽക്കുള്ള പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് റെ​ഗുലറായി സേ പരീക്ഷയെഴുതാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെയ് 26 മുതൽ ആരംഭിക്കുന്ന അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയെഴുതാം. മുന്‍നിശ്ചയ പ്രകാരം മെയ് 26 മുതല്‍ മെയ് 30 വരെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഈ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് റെ​ഗുലറായി തന്നെ സേ പരീക്ഷയെഴുതാം. 

26ാം തീയതി കണക്കും, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറിയുടെ ബയോളജി, സുവോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി ഏഴ് പരീക്ഷകള്‍ 27ാം തിയതി നടക്കും. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ാം തിയതി കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.

പരീക്ഷ ടൈം ടേബിളുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാകാന്‍ വൈകിയതോടെ ചില തടസങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ കേന്ദ്ര അനുമതി ആയിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ച പോലെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവ ശ്രദ്ധയില്‍ പെടുത്തിയാല്‍ അത്തരം കാര്യങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി