കേരളം

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറത്ത്; നിരീക്ഷണത്തിലുള്ളത് 9,604പേര്‍, ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഏറ്റവുംകൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയില്‍. 35പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുള്ളൊരാള്‍ ആലപ്പുഴയില്‍ ചികിത്സയിലുണ്ട്. അതേസമയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍വീതം മലപ്പുറത്ത് ചികിത്സയിലുണ്ട്. 

9,604പേരാണ് മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനുകളില്‍ നിരീക്ഷണത്തിലുള്ളത് 9,530പേരാണ്. 74പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 9 (ഒരാള്‍ കൊല്ലം )
കൊല്ലം 6, 
പത്തനംതിട്ട 7
ആലപ്പുഴ 7 (ഒരാള്‍ തിരുവനന്തപുരം )
കോട്ടയം 7 
ഇടുക്കി 2 
എറണാകുളം 9, (കൊല്ലം-1, പാലക്കാട്-2, തൃശൂര്‍-1, ഉത്തര്‍പ്രദേശ്-1), 
തൃശൂര്‍ 13
പാലക്കാട് 21 (തൃശൂര്‍-1, മലപ്പുറം-1) 
മലപ്പുറം 35 (ആലപ്പുഴ-1), 
കോഴിക്കോട് 14 (മലപ്പുറം-1, കാസര്‍കോട്-1, കണ്ണൂര്‍-1)
വയനാട്11
കണ്ണൂര്‍ 21 (കാസര്‍കോട്-3) 
കാസര്‍കോട് 15
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു