കേരളം

ഒമാനില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച 49 പ്രവാസികളും ദോഹയില്‍ നിന്നുള്ള സംഘവും നാട്ടിലെത്തി

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: ദോഹയില്‍ നിന്നും ഒമാനില്‍ നിന്നും രണ്ട് വിമാനങ്ങളിലായി പ്രവാസികള്‍ എത്തി. ഒമാനില്‍ നിന്നും പൊതുമാപ്പ് ലഭിച്ച 49 പ്രവാസികളും  ദോഹയില്‍ നിന്നും 185 പേരുമാണ് ഇന്നലെ നെടുമ്പാശേരിയിലെത്തിയത്. ഒമാനില്‍ നിന്നും പൊതുമാപ്പ് ലഭിച്ചവര്‍ മസ്‌കറ്റ്  കൊച്ചി ഒമാന്‍ എയര്‍ വിമാനത്തില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് നെടുമ്പാശേരിയിലെത്തിയത്. 

വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന ഇവര്‍ക്ക് കോവിഡ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ്  പൊതുമാപ്പ് ലഭിച്ചത്. വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. രാത്രി 8.30 ഓടെ മസ്‌കറ്റിലേക്ക് മടങ്ങിയ വിമാനത്തില്‍ 18 ഒമാന്‍ പൗരന്മാരും യാത്ര തിരിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തി ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയവരാണ് സുരക്ഷ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്.ദോഹയില്‍ നിന്നും പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ഇന്നലെ രാത്രി 8.45 ഓടെയാണ് നെടുമ്പാശേരിയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി