കേരളം

കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് റിയാദിലെ ഫ്ലാറ്റില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു.സ്വകാര്യ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായ കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (54) ആണ് മരിച്ചത്. ബത്ഹയ്ക്ക് സമീപം ഗുബേരയിലെ ഫ്ലാറ്റില്‍ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. 

രണ്ടുദിവസം മുമ്പാണ് ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന നടന്ന ടെസ്റ്റില്‍ ബുധനാഴ്ച രോഗം പോസിറ്റിവാണെന്ന് കണ്ടെത്തി. വൈകിട്ടോടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. ആരോഗ്യവകുപ്പിന്റെ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഭര്‍ത്താവ് തോമസ് മാത്യു റിയാദില്‍ ഒപ്പമുണ്ട്. മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത