കേരളം

സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തും; സ്‌കൂളുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയ്ക്ക് മാര്‍ഗനിര്‍ദേശമായി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാല്‍ വീണ്ടും അവസരം നല്‍കും. 

സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തും. സ്‌കൂളുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങിന് ആശാ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തി. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കണം. 

മെയ് 26 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. 30വരെയാണ് പരീക്ഷ. പത്താംക്ലാസ് പരീക്ഷ രാവിലെയും ഹയര്‍ സെക്കന്ററി ഉച്ചയ്ക്ക് ശേഷവും നടത്തും. 

26ാം തീയതി കണക്കും, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറിയുടെ ബയോളജി, സുവോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി ഏഴ് പരീക്ഷകള്‍ 27ാം തിയതി നടക്കും. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ാം തിയതി കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ