കേരളം

ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ നാട്ടിലേക്ക് ; നാലു ട്രെയിൻ ഇന്ന് കേരളത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുമായി നാലു ട്രെയിൻ ഇന്ന് കേരളത്തിലെത്തും.  ന്യൂഡൽഹി, ജയ്പൂർ, ജലന്ധർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായിട്ടുള്ള തീവണ്ടികളാണ് ഇന്നു തിരുവനന്തപുരത്ത് എത്തിച്ചേരുക. ഇവിടെ നിന്നും ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും പുറപ്പെടും.

ന്യൂഡൽഹി- തിരുവനന്തപുരം രാജധാനി എക്സ്പ്രസ് രാവിലെയും ജയ്പൂർ - തിരുവനന്തപുരം എക്സ്പ്രസ് 8നും ജലന്ധർ - തിരുവനന്തപുരം എക്സ്പ്രസ് 11നും ന്യൂഡൽഹി -തിരുവനന്തപുരം എക്സ്പ്രസ് ഉച്ചയ്ക്കു മൂന്നിനുമാണ് എത്തുക.  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു ഡൽഹിയിലേക്ക് ഇന്നു രാത്രി 7.45നും ജയ്പൂരിലേക്കു രാത്രി 8നും ഓരോ ട്രെയിൻ പുറപ്പെടും.

കൂടുതൽ ട്രെയിനുകൾ ഉള്ളതിനാൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു  പോകേണ്ട യാത്രക്കാരെ പവർ ഹൗസ് റോഡിലെ പ്രവേശന കവാടം വഴിയേ പ്രവേശിപ്പിക്കുകയുള്ളൂ. പല സമയത്തായി  മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്ന ട്രെയിനുകളിൽ നിന്നു യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു പുറത്തിറക്കും. തുടർന്ന് ആരോഗ്യ പരിശോധന നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം