കേരളം

എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യണം, 14 ദിവസം ക്വാറന്റീൻ നിർബന്ധം; ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള നിർദേശങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഭ്യന്തര വിമാന യാത്രികർക്കുള്ള സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ വ്യേമയാന മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് നിർദേശങ്ങൾ ഇറക്കിയത്. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ഹോം ക്വാറന്റീനിൽ പോകണമെന്ന് നിർദേശങ്ങളിൽ പറയുന്നു.  രോഗലക്ഷണമുള്ളവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലോ, ഹോസ്പിറ്റലിലോ അയയ്ക്കും. യാത്രക്കാപെല്ലാം കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. 

നിർദേശങ്ങൾ ഇങ്ങനെ:

  • യാത്രക്കാർ കോവിഡ് ജാഗ്രതാ സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
  • ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരവും റജിസ്ട്രേഷൻ സമയത്ത് നൽകണം.
  • മൊബൈല്‍ നമ്പരിലേക്ക് ക്യൂആർ കോഡ് അടങ്ങുന്ന യാത്രാ പെർമിറ്റ് ലഭിക്കും.
  • ബോഡിങ് പാസ് നൽകുന്നതിനു മുൻപ്, കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം.
  • വീടുകളിലേക്ക് പോകാൻ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം.
  • റജിസ്ട്രേഷൻ വിവരങ്ങൾ വിമാനത്താവളത്തിലെ ഹെൽപ്പ് ഡെസ്കിൽ നൽകണം.
  • രോഗലക്ഷണങ്ങളില്ലാത്തവർ ഹോം ക്വാറന്റീനിൽ പോകണം. രോഗലക്ഷണമുള്ളവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലോ, ഹോസ്പിറ്റലിലോ അയയ്ക്കും.
  • സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ഹോം ക്വാറന്റീനിൽ പോകണം. ഹോം ക്വാറന്റീൻ സൗകര്യം ഇല്ലെങ്കിൽ അത് ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പോകേണ്ടിവരും.
  • യാത്രക്കാരെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾക്ക് വിമാനത്താവളത്തിനുള്ളിൽ കടക്കാം.
  • യാത്രക്കാർക്ക് സ്വന്തം ജില്ലയിലേക്ക് പോകാൻ കെഎസ്ആർടി ബസുകൾ ജില്ലാഭരണകൂടം സജ്ജമാക്കണം. എല്ലാ ലഗേജുകളും അണുവിമുക്തമാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്