കേരളം

കോളജുകൾ ജൂൺ ഒന്നിനു തുറക്കും; റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രോ​ഗവ്യാപനം സംബന്ധിച്ച പ്രതിസന്ധി നിലനിൽക്കെ, സംസ്ഥാനത്ത് എല്ലാ കോളജുകളും ജൂൺ ഒന്നിനു തുറക്കും. റെഗുലർ ക്ലാസുകൾ തുടങ്ങുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്താമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് വേണ്ട ക്രമീകരണങ്ങളും പ്രിൻസിപ്പൽമാർ ചെയ്യണം.

സർവകലാശാല പരീക്ഷകൾക്ക് പങ്കെടുക്കാൻ വിദ്യാർഥികൾക്ക് സൗകര്യപ്രദമായരീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം. ഓൺലൈൻ പഠനരീതിക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വിക്‌ടേഴ്‌സ് ചാനൽ പോലെ ടി.വി., ഡി.ടി.എച്ച്., റേഡിയോചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിർദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു