കേരളം

കോവിഡ് പ്രതിസന്ധി : മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗം വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രതിനിധികളുടെ യോ​ഗം വിളിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗമാണ് വിളിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോ​ഗം നടക്കുക.

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് തുടർന്ന് എന്തൊക്കെ നടപടികൽ സ്വീകരിക്കണം എന്നതടക്കം യോ​ഗം ചർച്ച ചെയ്യും. കേന്ദ്രത്തിൽ നിന്ന് അടക്കം എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎൽഎമാരോടും ചർച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. 

ഓരോദിവസവും കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുകയാണ്. പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും വർധിച്ചതോടെയാണ് രോ​ഗബാധിതരുടെ എണ്ണവും കൂടിയത്. ഇന്നലെ മാത്രം 42 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇനിയും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്