കേരളം

കോവിഡ് വിശകലനം :  ഡേറ്റകള്‍ നശിപ്പിച്ചതായി സ്പ്രിന്‍ക്ലര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് വിവര വിശകലനത്തിനായി കിട്ടിയ മുഴുവന്‍ ഡേറ്റകളും നശിപ്പിച്ചതായി സ്പ്രിന്‍ക്ലര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഡേറ്റ നശിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. വിവരവിശകനത്തിനായി ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ്ണമായി നശിപ്പിച്ചതായി കമ്പനി അറിയിച്ചു.

വിവരവിശകലനത്തിനായി സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ രേഖകളും നശിപ്പിക്കണമെന്ന് സര്‍ക്കാര്‍ മെയ് 14 ന് അയച്ച കത്തില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡേറ്റകള്‍ നശിപ്പിച്ചതെന്ന് കമ്പനി അറിയിച്ചത്. വിവര വിശകലനത്തിനായി കമ്പനി സെര്‍വറില്‍ ബാക്ക് അപ്പ് ആയി സൂക്ഷിച്ച ഡേറ്റയും പൂര്‍ണമായും നശിപ്പിച്ചെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡാറ്റ വിശകലനം സ്പ്രിന്‍ക്ലറുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തുടരാമെന്നും, പക്ഷെ ഇതിന്റെ മറ്റു വിശദാംശങ്ങളൊന്നും സ്പ്രിന്‍ക്ലറിന്റെ സെര്‍വറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്പ്രിന്‍ക്ലറുടെ കൈവശമുള്ള ഡേറ്റകള്‍ നശിപ്പിച്ചതായി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു