കേരളം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍; സൗദിയില്‍ നിന്ന് മാത്രം ഇന്‍ഡിഗോയുടെ 36 വിമാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കുവൈത്ത്, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതില്‍ സൗദിയില്‍ നിന്ന് 36 സര്‍വീസുകള്‍ നടത്തും. കുവൈത്ത് സിറ്റിയില്‍ നിന്ന് 23 സര്‍വീസുകള്‍ നടത്തും. ഒമാനില്‍ നിന്ന് 10, ഖത്തറില്‍ നിന്ന് 28 സര്‍വീസുകളും നടത്തും. 

സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 189 സര്‍വീസുകളില്‍ പകുതിയും തങ്ങള്‍ക്കാണ് ലഭിച്ചതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചാണ് സര്‍വീസ് നടത്തുക. എന്നാല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടില്ല. നിലവില്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും