കേരളം

പെരുന്നാള്‍: നാളത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയവയ്ക്ക് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാമെന്നും ഉത്തരവില്‍ പറയുന്നു.

പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചകളില്‍ പാലിച്ചുവരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എതെല്ലാം മേഖലകളിലാണ് ഇളവുകള്‍ എന്ന് വ്യക്തമാക്കുന്നതാണ് നിര്‍ദേശം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതി നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍