കേരളം

ഈദുൽ ഫിത്തർ : ഇന്നു കടകൾ തുറക്കാം ; സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഈദുൽ ഫിത്തർ പ്രമാണിച്ച് ഇന്നത്തെ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ എന്നിവ ഇന്നുതുറന്നു പ്രവർത്തിക്കാം.  രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെയാണ് ഈ കടകൾ തുറക്കാവുന്നത്.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവയും ഇന്ന് അനുവദിക്കും. രാവിലെ ആറുമുതൽ 11 വരെയാണ് മൽസ്യ,മാംസ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ളത്. ആളുകൾക്ക് ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം.

സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് ആഘോഷപ്പൊലിമകളൊന്നും ഇല്ലാതെയാണ്  ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍