കേരളം

'പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' : കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 75-ാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാംശകൾ നേർന്ന് നടൻ കമൽഹാസൻ. കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും, അങ്ങനെ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമല്‍ഹാസൻ സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നടൻ മോഹൻലാലും സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും ജന്മദിനാശംസകൾ നേർന്നിരുന്നു.  രാവിലെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ പിറന്നാൾ ആശംസ അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു.

രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാൾ ആശംസ നേര്‍ന്നിരുന്നു. എന്നാൽ ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം