കേരളം

മൂര്‍ഖനെ വാങ്ങിയത് എലിശല്യമെന്ന് പറഞ്ഞ് ; ഉത്രയുടെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ കൊലപാതകമെന്ന് സംശയം തോന്നി ; വെളിപ്പെടുത്തലുമായി പാമ്പുപിടുത്തക്കാരന്റെ മകന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ പാമ്പുപിടുത്തക്കാരന്‍ സുരേഷിന്റെ മകന്‍. കേസിലെ പ്രതിയായ സൂരജ് അച്ഛനെ വിളിച്ച് പാമ്പിനെ ആവശ്യപ്പെട്ടുവെന്ന് സുരേഷിന്റെ മകന്‍ സനല്‍ പറഞ്ഞു. സൂരജിന് പാമ്പുകളെ നല്‍കിയത് അച്ഛനാണ്.

അച്ഛന്റെ വീഡിയോ സൂരജ് നിരന്തരം കാണുമായിരുന്നു. അങ്ങനെയാണ് അച്ഛനെ വിളിച്ച് പരിചയപ്പെട്ടത്. പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് ആദ്യം വിളിച്ചത്. ഇതേത്തുടര്‍ന്ന് അണലിയുമായി സൂരജിന്റെ വീട്ടിലെത്തി. ഒരു ദിവസം വീട്ടില്‍ വെക്കണമെന്ന അഭ്യര്‍ത്ഥന അച്ഛന്‍ അംഗീകരിച്ചു. ഇന്ന് ഇതിവിടെ കിടക്കട്ടെ, നാളെ എടുക്കുന്ന രീതിയില്‍ വീഡിയോ എടുക്കാമെന്ന് സൂരജ് പറഞ്ഞു. ഇതുകേട്ട അച്ഛന്‍ തിരികെ വീട്ടിലേക്ക് വന്നു.

എന്നാല്‍ പിറ്റേന്ന് പാമ്പിനെ തിരികെ നല്‍കിയില്ല. പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞെന്നും സനല്‍ പറഞ്ഞു. ഒന്നു രണ്ടുമാസം കഴിഞ്ഞാണ് വീണ്ടും പാമ്പിനെ വേണമെന്ന് ആവശ്യപ്പെട്ട് സൂരജ് വിളിക്കുന്നത്. മൂര്‍ഖനെ വേണമെന്നാണ് ആവശ്യപ്പെട്ടത്. മൂര്‍ഖനെയും കൊണ്ടുപോയി പരിചയപ്പെടുത്തി അച്ഛന്‍ ക്ലാസ്സെടുത്തു. അച്ഛന് 10,000 രൂപ പ്രതിഫലവും കൊടുത്തു. ഇവിടെ വലിയ എലിശല്യമാണെന്നും പാമ്പിനെ അവിടെ ഇടാനും സൂരജ് ആവശ്യപ്പെട്ടു.

പാമ്പിനെ അവിടെ വിട്ട് അച്ഛന്‍ പോന്നതിന് പിന്നാലെ സൂരജ് പാമ്പിനെ ടിന്നില്‍ അടച്ചാണ് യുവതിയെ കൊല്ലുന്നത്. ഉത്രയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ കൊലപാതകമാണെന്ന് സംശയിച്ചു. ഈ കാര്യങ്ങളെല്ലാം പൊലീസിനോട് പറയാന്‍ താന്‍ അച്ഛനോട് അന്നേരം പറഞ്ഞതാണ്. പൊലീസിനോട് പറഞ്ഞാല്‍ ഇതെല്ലാം എന്റെ തലയിലാകുമെന്നായിരുന്നു അച്ഛന്‍ പേടിച്ചത്. ഇപ്പോള്‍ അച്ഛനും കേസില്‍ കുറ്റക്കാരനായി. കൊലപാതകത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും സനല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി