കേരളം

കടയില്‍ ചത്ത നിലയില്‍ കോഴികള്‍; ചിക്കന്‍ സ്റ്റാള്‍ അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സിപിആര്‍ ചിക്കന്‍ സ്റ്റാള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഇടപെട്ട് അടപ്പിച്ചു. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് കാര്‍ഡും ഇല്ലായിരുന്നു. 

പെരുന്നാളിന്റെ തലേന്ന് ഗുണനിലവാരം കുറഞ്ഞ ചിക്കന്‍ വിറ്റെന്ന പരാതിയിലാണ് പരിശോധന നടന്നത്. കടയില്‍ ചത്തനിലയില്‍ രണ്ട് കോഴികളെ കണ്ടെത്തി. മാലിന്യം കാരണം രൂക്ഷഗന്ധവും ഉണ്ടായിരുന്നു. 

ബേപ്പൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസന്‍സ് എടുത്ത് സുരക്ഷാ ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ച ശേഷമെ സ്റ്റാള്‍ തുറക്കാന്‍ അനുമതി നല്‍കൂ. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന്് ജോസഫ് കുര്യാക്കോസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു