കേരളം

ചായ, ജ്യൂസ് കടകളിലെ കുപ്പി ​ഗ്ലാസുകൾ ഓരോ തവണയും അണു നശീകരണം നടത്തണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചായക്കടകളിലും ജ്യൂസ് കടകളിലും കുപ്പി ഗ്ലാസ്സുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗ്ലാസുകൾ ഓരോ തവണയും അണു നശീകരണം നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോക്ക് ഡൗണിൽ ഇളവുകൾ നൽകി കടകൾ തുറന്നപ്പോൾ ജ്യൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പി ഗ്ലാസ്സുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും അണു നശീകരണം നടത്തിയില്ലെങ്കിൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്.

ബക്കറ്റിൽ വെള്ളം വെച്ച് കുടിച്ച ഗ്ലാസ് അതിൽ വെറുതെ മുക്കി വീണ്ടും ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യം ഗൗരവമായി കണ്ട് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം