കേരളം

മുഖ്യമന്ത്രി വിളിച്ച എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗം ഇന്ന് ; കോവിഡ് പ്രതിസന്ധിയും തുടർ നടപടികളും ചർച്ചയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോ​ഗം ഇന്ന് നടക്കും. എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗമാണ് മുഖ്യമന്ത്രി വിളിച്ചിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോ​ഗം നടക്കുക.

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് തുടർന്ന് എന്തൊക്കെ നടപടികൽ സ്വീകരിക്കണം എന്നതടക്കം യോ​ഗം ചർച്ച ചെയ്യും. കേന്ദ്രത്തിൽ നിന്ന് അടക്കം എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎൽഎമാരോടും ചർച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.

ഓരോദിവസവും കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുകയാണ്. പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും വർധിച്ചതോടെയാണ് രോ​ഗബാധിതരുടെ എണ്ണവും കൂടിയത്. ആളുകൾ കൂടുതലായി എത്തുന്നതോടെ, ഇനിയും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി