കേരളം

സംസ്ഥാനത്ത്  67 പേര്‍ക്ക് കൂടി കോവിഡ്; പത്തുപേര്‍ രോഗമുക്തി നേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  പത്തുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പാലക്കാട് നിന്നുളളവരാണ്. കണ്ണൂര്‍ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചുവീതം, തൃശൂര്‍, കൊല്ലം നാലുവീതം, കാസര്‍കോട്, ആലപ്പുഴ മൂന്നുവീതം, എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ മറ്റു കണക്കുകള്‍. പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പുതുച്ചേരി, ഗുജറാത്ത് ഒരാള്‍ വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ചവര്‍. സമ്പര്‍ക്കം വഴി ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗമുക്തി നേടിയ പത്തുപേരില്‍ കോട്ടയം 1, മലപ്പുറം മൂന്ന്, ആലപ്പുഴ ഒന്ന്,പാലക്കാട് 2, എറണാകുളം 1,  കാസര്‍കോട് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്കുകള്‍. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തിലുളളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ ഉളളത്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്.  808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സ്രവസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്പിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ