കേരളം

കോളജില്‍ ക്ലാസ്സുകള്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ; ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ ഒന്നുമുതല്‍ ഇതേ സമയക്രമത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കോളജുകളിലെ അധ്യയന സമയം മാറുന്നു. കോളജുകളില്‍ ഇനി ക്ലാസ്സുകള്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയമാറ്റം പെട്ടെന്ന് നടപ്പാക്കുന്നത്. അതേസമയം കോളജ് ഓഫീസ് സമയത്തില്‍ മാറ്റമില്ല. ലൈബ്രറി അടക്കമുള്ള സേവനങ്ങള്‍ വൈകീട്ട് അഞ്ചുവരെ ലഭിക്കും.

കോളജുകളില്‍ ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതും ഈ സമയം അനുസരിച്ചായിരിക്കും. ഇതോടൊപ്പം നേരത്തെ പരിഗണിച്ചിരുന്ന സമയമാറ്റവും നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാകും ഇനി ക്ലാസ്സുകള്‍. ഇടവേള 15 മിനുട്ട് മാത്രം.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അവസാനിപ്പിച്ച് പതിവ് ക്ലാസ്സുകള്‍ ആരംഭിക്കുമ്പോഴും ഇതേ സമയക്രമം തുടരും. ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ചയുമുണ്ടാകും. എഞ്ചിനീയറിങ് കോളജുകളിലും ജൂണ്‍ ഒന്നുമുതല്‍ ഇതേ സമയക്രമത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സ് തുടങ്ങും.

ക്ലാസ്സ് നേരത്തെയാക്കുന്നതിലൂടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും യുജിസിയുടെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇത്തരത്തില്‍ യുജിസി നിര്‍ദേശവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ